LOGO

MAR IVANIOS LAW COLLEGE

PULIYOOR, CHENGANNUR, ALAPPUZHA – 689510
 APPROVED BY BAR COUNCIL OF INDIA

Hostel

Hostel

Hostel for Ladies Provided in Collaboration with Mary & Martha CSI Centre for Women, Chengannur (Managed by St. Andrews CSI Church, Chengannur)

Brochure and Rules and Regulations :

മേരി & മാർത്താ വനിത സെൻ്റർ, 

ഹോസ്റ്റൽ നിയമങ്ങൾ

 

സി.എസ്.ഐ മദ്ധ്യകേരള ഇടവകയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ സെൻ്റ ആൻഡ്രൂസ് ഇടവകയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കും, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്കും വേണ്ടി ഈ ഹോസ്റ്റൽ നടത്തപ്പെടുന്നു.

 

  1. ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാ അംഗങ്ങളും ഹോസ്റ്റൽ മാനേജുമെൻ്റിൻ്റെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതാണ്.
  2. അഡ്മിഷൻ എടുക്കുന്ന സമയം താമസിക്കുവാൻ വരുന്ന വ്യക്തി അപേക്ഷ ഫോമിനൊപ്പം ആധാർ കോപ്പി, പാസ്സ് പോർട്ട് സൈസ് ഫോട്ടോ (പേരൻ്റ/ സ്റ്റുഡൻ്റ് / ലോക്കൽ ഗാർഡിയൻ) എന്നിവ നൽക്കണം.
  3. ഓരോ മുറിയിലും താമസിക്കുന്നവർ തങ്ങളുടെ മുറി വൃത്തിയായും, ചിട്ടയായും ക്രമീകരിക്കേണ്ടതാണ്. ഉപകരണങ്ങൾ നശിപ്പിക്കുവാൻ പാടില്ല.
  4. മുറികളിൾ ഇലക്ട്രിക് ഉപകരണങ്ങൾ (അയൺ, കോയിൽ, ഇൻഡക്ഷൻ കുക്കർ) ഉപയോഗിക്കുവാൻ പാടില്ല.
  5. മുറിയിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ഫാൻ, ലൈറ്റ് ഇവ ഓഫ് ചെയ്യേണ്ടതും മുറി പൂട്ടി താക്കോൽ വാർഡൻെ്റ മുറിയിൽ പ്രത്യേ കം സജ്ജീകരിച്ചിരിക്കുന്ന സ്ഥാനത്ത് വയ്ക്കേണ്ടതുമാണ്.
  6. സ്വന്തം സാധനങ്ങൾ സൂക്ഷിക്കേണ്ടത് അവരവരുടെ ചുമതലയാണ്. അതിൽ പേരോ, അവരവർക്ക് തിരിച്ചറിയാൻ പറ്റുന്ന അടയാളം രേഖപ്പെടുത്തണം. ഏതുതരത്തിൽ എങ്കിലും നഷ്ടപ്പെട്ടാൽ ഉത്തരവാദിത്ത്വം ഉടമസ്ഥനു മാത്രമായിരിക്കും. വാർഡൻ്റെ അനുവാദം ഇല്ലാതെ മറ്റൊരു മുറിയിൽ പ്രവേശിക്കുവാൻ പാടില്ല.
  7. നിങ്ങൾ ഉപയോഗിക്കുന്ന ടോയ്ലറ്റുകൾ, കുളിമുറികൾ ഇവ എപ്പോഴും വൃതിതിയായി ഉപയോഗിക്കണം. ഇവയിൽ ഉണ്ടാക്കുന്ന തടസ്സങ്ങൾക്ക് ഉത്തരവാദികൾ നിങ്ങൾ മാത്രമായിരിക്കും. അങ്ങനെ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് ആവശ്യമായ ചെലവ് നിങ്ങളിൽ നിന്ന് ഈടാക്കുന്നതാണ്.
  8. സാനിറ്ററി നാപ്കിനുകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലത്ത് മാത്രം നിക്ഷേപിക്കണം.
  9. ടാപ്പ് തുറന്നു വിട്ടിട്ടുള്ള കുളി ഒഴിവാക്കണം (Students 5AM to 7AM, Women 7AM to 8AM). വെള്ളം ബക്കറ്റിൽ പിടിച്ചു വച്ചതിനുശേഷം മാത്രം ഉപയോഗിക്കുക. 8-നു മുമ്പായി എല്ലാവരും കുളി കഴിയണം. ജലം അമൂല്യമാണ് അതു പാഴാക്കരുത്.
  10. പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്ഥലത്തുമാത്രം തുണി അലക്കണം. കുളിമുറിയിൽ തുണി അലക്കരുത്.
  11. ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗ്യ ശൂന്യമാക്കരുത്.
  12. ഉച്ചഭക്ഷണം പൊതിയായി വേണ്ടുന്നവർ ആ വിവരം നേരത്തേതന്നെ മെസ്സിൽ അറിയിക്കേണ്ടതും, ടിഫിൻ ബോക്സ് വൃത്തിയായി അടുക്കളയിൽ ഏല്പിക്കേണ്ടതുമാണ്.
  13. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം വാർഡൻ്റെ അനുവാദത്തോടെ ഭക്ഷണം മുറിയിൽ കൊണ്ടുപോകാൻ പാടുള്ളൂ (ശാരീരികമായി സുഖമില്ലാതെ വരുമ്പോൾ).
  14. ഓഫിസുകൾ, വിദ്യാഭാസ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ ഒഴികെ മറ്റ് ആവശ്യങ്ങൾക്കായി ഹോസ്റ്റലിൽ നിന്ന് പുറത്തു പോകേണ്ട സന്ദർഭങ്ങളിൽ വാർഡൻ്റെ അനുവാദം വാങ്ങേണ്ടതും, മൂവ്മെൻ്റ രജിസ്റ്ററിൽ ആയത് രേഖപ്പെടുത്തേണ്ടതുമാണ്.
  15. ഹോസ്റ്റലിൽ മാതാപിതാക്കളുടെ നിർദ്ദശമില്ലാത്ത ആരെയും സന്ദർശനത്തിന് അനുവദിക്കുന്നതല്ല. സന്ദർശകരെ മുറിയിൽ പ്രവേശിപ്പിക്കാൻ പാടുളളതല്ല.
  16. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ സന്ദർശനസമയം. സന്ദർശക്കർക്ക് അര മണിക്കൂറിൽ കൂടുതൽ അനുവദിക്കുന്നതല്ല.
  17. അത്യാവശ്യ സന്ദർഭങ്ങളിൽ വീട്ടിൽ പോകേണ്ടവർ ആ വിവരം ഫോണിലൂടെ (മാതാപിതാക്കൾ) വാർഡനെ അറിയിക്കേണ്ടതാണ്. കൂട്ടിക്കൊണ്ടുപോകുവാൻ ഉത്തരവാദിത്തപ്പെട്ടവരെ അയയ്കുന്നവരുടെ കൂടെ ഒരു സ്ത്രീ ഉണ്ടായിരിക്കണം.
  18. പഠന സമയത്ത് ഫോൺ ഉപയോഗിക്കുവാൻ പാടില്ല.
  19. വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്നും ടൂർ പോകുന്ന അവസരങ്ങളിൽ ഇവിടെ താമസിക്കുന്ന കുട്ടിയെ പങ്കെടുപ്പിക്കുന്നതിനു ആവശ്യമായ സമ്മതപത്രം നൽക്കേണ്ടതാണ്.
  20. പത്രം, മാസിക ഇവ വായിച്ചതിന് ശേഷം യഥാസ്ഥാനത്തു വയ്ക്കണം.
  21. മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുന്ന വിധത്തിൽ ടി.വി. വയ്ക്കുക, ഉച്ചത്തിൽ ആഹ്ളാദപ്രകടനങങൾ നടത്തുക തുടങ്ങിയവ അനുവദിക്കുന്നതല്ല.
  22. ഓരോ വ്യക്തിക്കും ഇണങ്ങുന്ന മാന്യമായ വസ്ത്രം ധരിക്കുവാൻ എപ്പോഴും ശ്രദ്ധിക്കേണം.
  23. ഹോസ്റ്റൽ നിവാസികൾ വൈകുന്നരം 6.30 നു മുൻപ് ഹോസ്റ്റലിനുള്ളിൽ പ്രവേശിക്കേണ്ടതാണ്.
  24. രാത്രി 10.30നു മുമ്പ് മുറിക്കുള്ളിൽ ലൈറ്റ് അണക്കേണ്ടുന്നതാണ്. പിന്നീട് ലൈറ്റ് ആവശ്യമുള്ളവർ പ്രയർറൂം ഉപയോഗിക്കണം.
  25. താമസസൌകര്യം സബന്ധിച്ച പരാതികൾ ഹോസ്റ്റൽ വാർഡൻ മുഖേന ചർച്ച് വികാരിയെ അറിയിക്കണം.
  26. ഹോസ്റ്റലിനുള്ളിൽ റാഗിംഗ് പാടില്ല (മാനസികമോ, ശാരീരികമോ ആയ) സുപ്രീം കോടതിയുടെ ഉത്തരവിൻ പ്രകാരം (Petition No. (C)655/1998) റാഗിംഗ് കുറ്റകരമാണ്. റാഗിംഗ് വിവരം അറിഞ്ഞാൽ മാനേജ്മെൻ്റ്  നിയമനടപടി സ്വീകരിക്കുന്നതാണ്.
  27. ഏതെങ്കിലും കാരണത്താൽ പ്രവർത്ത ദിവസം ഹോസ്റ്റലിനുപുറത്ത് പോകാതിരിക്കുന്നവർ വാർഡനെ അറിയിക്കുകയും രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണം. ആഹാരസാധനങ്ങൾ പുറത്തു നിന്നു വാങ്ങി മുറിയിൽവെച്ച് കഴിക്കാൻ പാടില്ല. അങ്ങനെയെന്തെങ്കിലും പ്രയാസം ഉണ്ടായാൽ ഹോസ്റ്റൽ മാനേജ്മെൻ്റ്  ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നതല്ല.
  28. എല്ലാ മാസവും 4-ാം തീയതി ഹോസ്റ്റൽ വീസ് നൽകേണ്ടുന്നതാണ്. ഏതെങ്കിലും കാരണത്താൽ സമയത്തു തരുവാൻ സാധിക്കാത്തവർ ഇടവക വികാരിയുമായി ബന്ധപ്പെടേണ്ടുന്നതാണ്.
  29. ഓണം, ക്രിസ്മസ്സ് അവധി ദിവസങ്ങൾ മാത്രം.
  30. അനുവാദം ഇല്ലാതെ ആരും അടുക്കളയിൽ പ്രവേശിക്കരുത്. ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാ വ്യക്തികൾക്കും ഈ നിമങ്ങൾ ബാധകമാണ്. നിയമലംഘനം നടത്തുന്നവരെ ഹോസ്റ്റലിൽ താമസം അനുവദിക്കുന്നതല്ല.
  31. അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥിനികൾ ആ അദ്ധ്യയന വർഷം പൂർത്തി ആകുന്നതുവരെയും ഹോസ്റ്റലിൽ നിൽക്കേണ്ടുന്നതാണ്. അല്ലാത്ത പക്ഷം ഡിപ്പോസിറ്റ് തുക തിരികെ നൽക്കുന്നതല്ല (Hgher option ഒഴികെ).
  32. താഴെ കൊടുത്തിരിക്കുന്ന ഭക്ഷണസമയം പാലിക്കണം,

Breakfast : 8:00am – 8:30am

Lunch : 12:00pm – 12:30pm

Evening Snacks : 4:00pm – 4:30pm

Working Women : 4:00pm – 6:30pm

Dinner : 8:00pm – 8:30pm

 

MAR IVANIOS LAW COLLEGE,

Puliyoor P.O, Chengannur,

Alappuzha – 689510

marivanioslawcollege@gmail.com

 

LOGO