Menu
Hostel
Hostel
Hostel for Ladies Provided in Collaboration with Mary & Martha CSI Centre for Women, Chengannur (Managed by St. Andrews CSI Church, Chengannur)
Brochure and Rules and Regulations :
മേരി & മാർത്താ വനിത സെൻ്റർ,
ഹോസ്റ്റൽ നിയമങ്ങൾ
സി.എസ്.ഐ മദ്ധ്യകേരള ഇടവകയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ സെൻ്റ ആൻഡ്രൂസ് ഇടവകയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കും, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്കും വേണ്ടി ഈ ഹോസ്റ്റൽ നടത്തപ്പെടുന്നു.
- ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാ അംഗങ്ങളും ഹോസ്റ്റൽ മാനേജുമെൻ്റിൻ്റെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതാണ്.
- അഡ്മിഷൻ എടുക്കുന്ന സമയം താമസിക്കുവാൻ വരുന്ന വ്യക്തി അപേക്ഷ ഫോമിനൊപ്പം ആധാർ കോപ്പി, പാസ്സ് പോർട്ട് സൈസ് ഫോട്ടോ (പേരൻ്റ/ സ്റ്റുഡൻ്റ് / ലോക്കൽ ഗാർഡിയൻ) എന്നിവ നൽക്കണം.
- ഓരോ മുറിയിലും താമസിക്കുന്നവർ തങ്ങളുടെ മുറി വൃത്തിയായും, ചിട്ടയായും ക്രമീകരിക്കേണ്ടതാണ്. ഉപകരണങ്ങൾ നശിപ്പിക്കുവാൻ പാടില്ല.
- മുറികളിൾ ഇലക്ട്രിക് ഉപകരണങ്ങൾ (അയൺ, കോയിൽ, ഇൻഡക്ഷൻ കുക്കർ) ഉപയോഗിക്കുവാൻ പാടില്ല.
- മുറിയിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ഫാൻ, ലൈറ്റ് ഇവ ഓഫ് ചെയ്യേണ്ടതും മുറി പൂട്ടി താക്കോൽ വാർഡൻെ്റ മുറിയിൽ പ്രത്യേ കം സജ്ജീകരിച്ചിരിക്കുന്ന സ്ഥാനത്ത് വയ്ക്കേണ്ടതുമാണ്.
- സ്വന്തം സാധനങ്ങൾ സൂക്ഷിക്കേണ്ടത് അവരവരുടെ ചുമതലയാണ്. അതിൽ പേരോ, അവരവർക്ക് തിരിച്ചറിയാൻ പറ്റുന്ന അടയാളം രേഖപ്പെടുത്തണം. ഏതുതരത്തിൽ എങ്കിലും നഷ്ടപ്പെട്ടാൽ ഉത്തരവാദിത്ത്വം ഉടമസ്ഥനു മാത്രമായിരിക്കും. വാർഡൻ്റെ അനുവാദം ഇല്ലാതെ മറ്റൊരു മുറിയിൽ പ്രവേശിക്കുവാൻ പാടില്ല.
- നിങ്ങൾ ഉപയോഗിക്കുന്ന ടോയ്ലറ്റുകൾ, കുളിമുറികൾ ഇവ എപ്പോഴും വൃതിതിയായി ഉപയോഗിക്കണം. ഇവയിൽ ഉണ്ടാക്കുന്ന തടസ്സങ്ങൾക്ക് ഉത്തരവാദികൾ നിങ്ങൾ മാത്രമായിരിക്കും. അങ്ങനെ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് ആവശ്യമായ ചെലവ് നിങ്ങളിൽ നിന്ന് ഈടാക്കുന്നതാണ്.
- സാനിറ്ററി നാപ്കിനുകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലത്ത് മാത്രം നിക്ഷേപിക്കണം.
- ടാപ്പ് തുറന്നു വിട്ടിട്ടുള്ള കുളി ഒഴിവാക്കണം (Students 5AM to 7AM, Women 7AM to 8AM). വെള്ളം ബക്കറ്റിൽ പിടിച്ചു വച്ചതിനുശേഷം മാത്രം ഉപയോഗിക്കുക. 8-നു മുമ്പായി എല്ലാവരും കുളി കഴിയണം. ജലം അമൂല്യമാണ് അതു പാഴാക്കരുത്.
- പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്ഥലത്തുമാത്രം തുണി അലക്കണം. കുളിമുറിയിൽ തുണി അലക്കരുത്.
- ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗ്യ ശൂന്യമാക്കരുത്.
- ഉച്ചഭക്ഷണം പൊതിയായി വേണ്ടുന്നവർ ആ വിവരം നേരത്തേതന്നെ മെസ്സിൽ അറിയിക്കേണ്ടതും, ടിഫിൻ ബോക്സ് വൃത്തിയായി അടുക്കളയിൽ ഏല്പിക്കേണ്ടതുമാണ്.
- അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം വാർഡൻ്റെ അനുവാദത്തോടെ ഭക്ഷണം മുറിയിൽ കൊണ്ടുപോകാൻ പാടുള്ളൂ (ശാരീരികമായി സുഖമില്ലാതെ വരുമ്പോൾ).
- ഓഫിസുകൾ, വിദ്യാഭാസ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ ഒഴികെ മറ്റ് ആവശ്യങ്ങൾക്കായി ഹോസ്റ്റലിൽ നിന്ന് പുറത്തു പോകേണ്ട സന്ദർഭങ്ങളിൽ വാർഡൻ്റെ അനുവാദം വാങ്ങേണ്ടതും, മൂവ്മെൻ്റ രജിസ്റ്ററിൽ ആയത് രേഖപ്പെടുത്തേണ്ടതുമാണ്.
- ഹോസ്റ്റലിൽ മാതാപിതാക്കളുടെ നിർദ്ദശമില്ലാത്ത ആരെയും സന്ദർശനത്തിന് അനുവദിക്കുന്നതല്ല. സന്ദർശകരെ മുറിയിൽ പ്രവേശിപ്പിക്കാൻ പാടുളളതല്ല.
- ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ സന്ദർശനസമയം. സന്ദർശക്കർക്ക് അര മണിക്കൂറിൽ കൂടുതൽ അനുവദിക്കുന്നതല്ല.
- അത്യാവശ്യ സന്ദർഭങ്ങളിൽ വീട്ടിൽ പോകേണ്ടവർ ആ വിവരം ഫോണിലൂടെ (മാതാപിതാക്കൾ) വാർഡനെ അറിയിക്കേണ്ടതാണ്. കൂട്ടിക്കൊണ്ടുപോകുവാൻ ഉത്തരവാദിത്തപ്പെട്ടവരെ അയയ്കുന്നവരുടെ കൂടെ ഒരു സ്ത്രീ ഉണ്ടായിരിക്കണം.
- പഠന സമയത്ത് ഫോൺ ഉപയോഗിക്കുവാൻ പാടില്ല.
- വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്നും ടൂർ പോകുന്ന അവസരങ്ങളിൽ ഇവിടെ താമസിക്കുന്ന കുട്ടിയെ പങ്കെടുപ്പിക്കുന്നതിനു ആവശ്യമായ സമ്മതപത്രം നൽക്കേണ്ടതാണ്.
- പത്രം, മാസിക ഇവ വായിച്ചതിന് ശേഷം യഥാസ്ഥാനത്തു വയ്ക്കണം.
- മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുന്ന വിധത്തിൽ ടി.വി. വയ്ക്കുക, ഉച്ചത്തിൽ ആഹ്ളാദപ്രകടനങങൾ നടത്തുക തുടങ്ങിയവ അനുവദിക്കുന്നതല്ല.
- ഓരോ വ്യക്തിക്കും ഇണങ്ങുന്ന മാന്യമായ വസ്ത്രം ധരിക്കുവാൻ എപ്പോഴും ശ്രദ്ധിക്കേണം.
- ഹോസ്റ്റൽ നിവാസികൾ വൈകുന്നരം 6.30 നു മുൻപ് ഹോസ്റ്റലിനുള്ളിൽ പ്രവേശിക്കേണ്ടതാണ്.
- രാത്രി 10.30നു മുമ്പ് മുറിക്കുള്ളിൽ ലൈറ്റ് അണക്കേണ്ടുന്നതാണ്. പിന്നീട് ലൈറ്റ് ആവശ്യമുള്ളവർ പ്രയർറൂം ഉപയോഗിക്കണം.
- താമസസൌകര്യം സബന്ധിച്ച പരാതികൾ ഹോസ്റ്റൽ വാർഡൻ മുഖേന ചർച്ച് വികാരിയെ അറിയിക്കണം.
- ഹോസ്റ്റലിനുള്ളിൽ റാഗിംഗ് പാടില്ല (മാനസികമോ, ശാരീരികമോ ആയ) സുപ്രീം കോടതിയുടെ ഉത്തരവിൻ പ്രകാരം (Petition No. (C)655/1998) റാഗിംഗ് കുറ്റകരമാണ്. റാഗിംഗ് വിവരം അറിഞ്ഞാൽ മാനേജ്മെൻ്റ് നിയമനടപടി സ്വീകരിക്കുന്നതാണ്.
- ഏതെങ്കിലും കാരണത്താൽ പ്രവർത്ത ദിവസം ഹോസ്റ്റലിനുപുറത്ത് പോകാതിരിക്കുന്നവർ വാർഡനെ അറിയിക്കുകയും രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണം. ആഹാരസാധനങ്ങൾ പുറത്തു നിന്നു വാങ്ങി മുറിയിൽവെച്ച് കഴിക്കാൻ പാടില്ല. അങ്ങനെയെന്തെങ്കിലും പ്രയാസം ഉണ്ടായാൽ ഹോസ്റ്റൽ മാനേജ്മെൻ്റ് ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നതല്ല.
- എല്ലാ മാസവും 4-ാം തീയതി ഹോസ്റ്റൽ വീസ് നൽകേണ്ടുന്നതാണ്. ഏതെങ്കിലും കാരണത്താൽ സമയത്തു തരുവാൻ സാധിക്കാത്തവർ ഇടവക വികാരിയുമായി ബന്ധപ്പെടേണ്ടുന്നതാണ്.
- ഓണം, ക്രിസ്മസ്സ് അവധി ദിവസങ്ങൾ മാത്രം.
- അനുവാദം ഇല്ലാതെ ആരും അടുക്കളയിൽ പ്രവേശിക്കരുത്. ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാ വ്യക്തികൾക്കും ഈ നിമങ്ങൾ ബാധകമാണ്. നിയമലംഘനം നടത്തുന്നവരെ ഹോസ്റ്റലിൽ താമസം അനുവദിക്കുന്നതല്ല.
- അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥിനികൾ ആ അദ്ധ്യയന വർഷം പൂർത്തി ആകുന്നതുവരെയും ഹോസ്റ്റലിൽ നിൽക്കേണ്ടുന്നതാണ്. അല്ലാത്ത പക്ഷം ഡിപ്പോസിറ്റ് തുക തിരികെ നൽക്കുന്നതല്ല (Hgher option ഒഴികെ).
- താഴെ കൊടുത്തിരിക്കുന്ന ഭക്ഷണസമയം പാലിക്കണം,
Breakfast : 8:00am – 8:30am
Lunch : 12:00pm – 12:30pm
Evening Snacks : 4:00pm – 4:30pm
Working Women : 4:00pm – 6:30pm
Dinner : 8:00pm – 8:30pm